Wednesday, July 21, 2010

കുതന്ത്രം

സുഹ്ര്‍ത്തുക്കള്‍ക്കൊക്കെയും കാമുകിമാരുണ്ട്,
' എനിക്കും വേണം ഒരു പെണ്ണിനെ ' അയാള്‍ മനസിലോര്‍ത്തു.
ആദ്യം ഒരുവളെ 'മുട്ടി ', അവള്ക്കയളുടെ വൈരൂപ്യം പിട്ച്ചില്ല.
അടുത്തവള്‍ പറഞ്ഞു  "നിനക്ക് പ്രേമിക്കനറിയില്ല " .
ആരോ ഉപദേശിച്ചു "നീ  കൃഷ്ണന്‍റെ   അമ്പലത്തില്‍ ഒരു വഴിപാട്‌ ചെയ്യ്‌ "
നിരീശ്വര വാദി അയ അയാള്‍
അവസാനം തന്‍റെ ആശയം പണയം വച്ചു.
എന്നിട്ടുമായില്ല ഒരു പെണ്‍ തുണ അയാള്‍ക്ക്.


സഹികെട്ട്  അയാളൊരു പെണ്ണിനെ  കേറിപ്പിടിച്ചു
നാട്ടുകാര്‍ അവളെപ്പിടിച് അയാളുടെ തലയില്‍ വച്ചു
'ഇപ്പണി ആദ്യം ചെയ്തിരുന്നെങ്കില്‍'
അയാള്‍ ആത്മഗതം ചെയ്തു..