ഇരുട്ടിന്റെ മറവില്‍,
ദിനവുമെന്റെ വിശപ്പടക്കാനെത്തുന്ന
നിന്നെ നോക്കി കുലടയെന്നു
അവര്‍ ആര്‍ത്തു ചിരിച്ചിരിക്കാം,
നമ്മെ കല്ലെറിയാന്‍ , നമുക്ക് ഭ്രഹഷ്ട്ടു കല്‍പ്പിക്കാന്‍
കപട സദാചാര വാദികള്‍ പറ്റം ചേര്‍ന്നിരിക്കാം.
എങ്കിലും എനിക്ക് നിന്റെ തടിച്ച,
പുകയില ചുവക്കുന്ന അധരങ്ങള്‍ വേണം,
വിയര്‍പ്പിന്റെ ഗന്ധമുള്ള നിന്റെ മാറില്‍ തല ചായ്ച് എനിക്കുറങ്ങണം...
'വെളുക്കെ ചിരിച്ചുകൊണ്ട് കഴുത്തില്‍ കത്തി ' വയ്ക്കുന്നവരുടെ
കപട സ്നേഹത്തെക്കാള്‍ എനിക്കിഷ്ട്ടം
നിന്റെ തടിച്ച ചുണ്ടുകളും, വിയര്‍പ്പിന്റെ ഗന്ധവുമാണ് ...
..............................................................
ദീപക്....