Monday, October 18, 2010

Facebook, a real story

   
          Today, I was accepting ma Farmville gifts, from ma office. Ma boss came to me and given a new assignment. 

After one hour,
boss: what’s the status now..?
 Me:" It is really boring, when your boss disturbs you while you are doing something, which u really like". I just read the wall post, which was posted by me just few seconds b4.
Boss: "yeah datz really nice, I’ll give a comment 4 dat, just a second".
After a while, I got the comment

"Loosing something is really hard breaking. But sometimes it’ll bring you happy, especially when you’re loosing the useless things".
And also got a message:
from: boss
to: me
Subject: Dismissal
message: Keep it up, wish u have 1000 friends.

Be a facebook fan……..
Have a nice time ma friends………….

Deepak

Friday, October 15, 2010

എന്‍റെ ഓണം


ഒരു 'ഓണം കേറാമൂലയില്‍ ' ജനിച്ചതുകൊണ്ടാവും , എന്‍റെ ഓര്‍മയിലെ ഓണങ്ങള്‍ക്ക്
ഒഫ്ഫരുകളുടെ അകമ്പടി ഇല്ല. അര വയറിന്‍റെ ദിനങ്ങല്‍ക്കിടയില്‍ മുഴുവയര്‍ നിറയ്ക്കാന്‍ കിട്ടുന്ന ഒരു അവസരമായിരുന്നു എനിക്ക് ഓണം.
                  അവസാനത്തെ  ഓണപ്പരീക്ഷയും കഴിഞ്ഞു, സ്ല്യ്ട്ടും ചോറ്റുപാത്രവും പിടിച്ചുള്ള ഓട്ടത്തിനിടയില്‍ മനസ്സില്‍ അകെയുള്ള ചിന്ത വൈകുന്നേരം അച്ഛനും അമ്മയും പിന്നെ  ചേച്ചിയും ഒന്നിച്ചു കോട്ടപ്പുറത്ത് മൂസക്കുട്ടികാക്കാന്റ്റെ (ഇപ്പൊ അങ്ങനെ ഒരു കട ഉടയിരുന്നതിന്റ്റെ സൂചന പോലും കോട്ടപ്പുറത്തില്ല, അല്ല പഴയ കോട്ടപ്പുറം തന്നെ ഇപ്പൊ ഇല്ലല്ലോ..! ) പീടികയില്‍ പോയി ഓണക്കോടി വാങ്ങുന്നതിനെക്കുരിചായിരിക്കും.
"അമ്മാ അച്ച വന്നോ ...?" ആ ചോദ്യത്തില്‍ എല്ലാമുണ്ട്..
അതിനു അഞ്ചര ആയോ..?  അമ്മയുടെ ചോദ്യം.
"ഇയ്ക്ക് ഫാന്റ്ട് മതിട്ടോ..  "
"കടം വാങ്ങാണ്‌ ചെറിയെ പൈസേന്ട്ടത് വാങ്ങ്യാ മതി, അമ്മമ്മക്കും അച്ചമ്മക്കുമൊക്കെ വാങ്ങാനുണ്ട് എല്ലാര്ക്കും കൂടി വാങ്ങ്യാ അട്ത്ത കൊല്ലം കൂടി കടം തീരുല". അമ്മ. (അമ്മയുടെ വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്).
"ചേച്ചി വന്നോ ...? "വന്നില്ലെങ്കിലും കൊഴപ്പ്ലയാന്നാവും മനസ്സില്‍.
അങ്ങനെ അച്ഛന്‍ എത്തി. ഞാനും ചേച്ചിം റെഡി ആയി ,ഞങ്ങള്‍ നാല് പേരും കൂടി നടന്നാണ് കോട്ടപ്പുറത്തെക്ക് പോയിരുന്നത്.
മനസ്സില്‍ ഒരുപാടു കണക്കു കൂട്ടലുകള്‍ നടത്തിക്കൊണ്ടാവും ഞാനും ചേച്ചിയും നടക്കുന്നത്. അതിലേറെ വലിയ കൂട്ടലുകലാവും അമ്മയുടെഉമ്  അച്ഛന്റെയും മനസ്സില്‍..
എത്ര പ്ലാനിംഗ് നടത്തിയാലും അവസാനം ഏതെങ്കിലും തല്ലിപ്പൊളി കുപ്പായും ട്രൌസറും എനിക്ക് കിട്ടും, വീട്ടിലെത്തിയാ പിന്നെ അടി ആയി...

രാവിലെ പാല് കൊണ്ടേകൊടുക്കാന്‍ ഉണര്‍ന്നപ്പോഴാണ് സ്കൂള്‍ പൂട്ടിന്ന  ഓര്‍മ്മ വരുന്നത്.  പൂവ്ടലോക്കെ ചേച്ചി കഴിച്ച്ട്ടുണ്ടാവും.
പാല് കൊണ്ടേ കൊടുത്ത് കഴ്ഞ്ഞാ  പിന്നെ വൈകുന്നേരം വരെ ഒരു പണിയുമില്ല.
ആകെ ഉള്ള പണി കളി ആണ്, ക്രിക്കറ്റ്‌  കളി അത്ര പരിചിതം ആയിട്ടല്ല അന്ന്.  സാറ്റ് കളി, കള്ളനും പോലീസും, പിന്നെ ആ ഇടക്ക് ഫേമസ് ആയ ഇടിക്കളി. അതൊക്കെ ആയിരുന്നു..

ഉച്ചക്ക് ചോറ് തിന്നോ തിന്നിലെന്നു ഉറപ്പില്ല, എന്തായാലും  നാലു മണിക്ക് വാര്യത്തക്കാട്ടിക്ക്  പൂവറക്കാന്‍ പോവല്‍ ഉറപ്പാണ്‌. അന്ന് ഒരുപാടു പേരുണ്ടായിരുന്നു,
ഞങ്ങള്‍ മത്സരിച് പൂവറത്തും, പാട്ടുപാടിയും ആ വൈകുന്നേരങ്ങള്‍ അടിപൊളി ആക്കി.  വീട്ടില്‍ എത്തിയാല്‍  ആദ്യം കുറച്ചു ചീത്ത ഉറപ്പായിട്ടും കേള്‍ക്കും.  ചേച്ചിക്കാന് കൂടുതല്‍ കേള്‍ക്കുക. " പെണ്ണെ  അണക്ക രാത്രി ആയ  കണ്ണ് കണ്ടൂടെ, നോക്ക ഇജ് ഒരു  പെങ്ങുട്ട്യാട്ടോ   " അമ്മ .
'ഈ പെങ്ങുട്ട്കല്‍ക്കെന്താ  കൊമ്പുണ്ടോ...?' എന്‍റെ ചെറിയ മനസ്സില്‍ ഒരു സംശയം.
അങ്ങനെ ഉത്രാടമായി ....
ഉത്രാടത്തിന് ത്രിക്കാരപ്പനെ വയ്ക്കണം. എന്‍റെ ജോലി മണ്ണ്  കിളക്കലാണ്.
ത്രിക്കാരപ്പനെ ഉണ്ടാക്കുന്നത് അച്ചച്ചനാണ് (അമ്മയുടെ അച്ഛന്‍ ), അത് ഉണ്ടാക്കി അണിയലും  (കോലം വരയ്ക്കല്‍ ) കഴ്ന്ഞ്ഞേ പിന്നെ ഞങ്ങള്‍ക്ക് സമാതാനമൊള്ളൂ.
 ഓണത്തിന് നേരെത്തെ എണീക്കും.പാല് കൊണ്ടേ കൊടുക്കാന്‍ പോവുംപഴെ പുതിയതു ഇട്ടു പോവാനാണ്.
 എന്താന്നറിയില്ല ഓണത്തിന്  വേഗം വിശപ്പ്‌ വരും. എന്നുമില്ലാത്ത വിഭവങ്ങള്‍ കാണുന്നതുകൊണ്ടാവും വയറിനും നാവിനും പിടിച്ചു നില്ക്കാന്‍ കഴിയില്ല, പതിനൊന്നു മനിയാവുംപോഴെക്ക് ശാപ്പാടടി തീരും. പിന്നെ ഉച്ചക്ക് പള്ളിപുരത്തക്ക് (അമ്മയുടെ ചെറിയമ്മയുടെ വീട് ) ഒരു വിരുന്നു പോക്ക്. ഇത്രയൊക്കെ ആണ് ഓര്‍മകള്‍ക്ക് നിറം പിടിച്ചു തുടങ്ങിയ കാലത്തെ എന്‍റെ ഓണം. .
പ്രൈമറി ക്ലാസ് കഴിയുന്നത്‌വരെയുള്ള  ഓണങ്ങള്‍ക്ക് പ്രതേയെകിച്ചു വ്യത്യാസമൊന്നുമില്ല,
 നാട്ടില്‍ നടക്കുന്ന ഓണഘോഷങ്ങളിലോക്കെ പങ്കെടുത്തു തുടങ്ങി..

          പലരും പറയരുണ്ട് , പ്രായം കൂടും തോറും ഓണത്തിന്റെ സൌന്ദര്യം നഷ്ട്ടമാവും എന്ന്, എന്നാല്‍ എനിക്കങ്ങനെ തോന്നിയില്ല, എന്തോ എന്‍റെ നാട്ടില്‍ ചാനലില്‍ ഓണമുനുന്നതിനെക്കാലും, ഓഫര്‍ ബീമാന്മാരുടെ പിറകെ പൊവുന്നതിനെകാലുമൊക്കെ ആളുകള്‍ക്കിഷ്ട്ടം, ഞങ്ങള്‍ തട്ടിക്കൂട്ടുന്ന, ഓണപ്പരിപാടികലോടാണ്.ജാതി , മത, പ്രായ ഭേദമില്ലാതെ എല്ലാവരും ഒന്നിച്ചു ചേര്‍ന്നാണ് എല്ലാം ഭംഗിയാകാര്. നിഷ്ക്കളങ്കമായ സ്നേഹത്തിന്റെ പ്രദീകമാണ് ഈ നാടും നാടുക്കാരും. 

കെട്ടു കാഴ്ചകളുടെ ലോകത്തേയ്ക്ക് ജീവിതം പറിച്ചു വച്ചെങ്കിലും, ഓരോ ഓണക്കാലവും സ്നേഹിക്കാന്‍ മാത്രമറിയുന്ന, സ്നേഹിക്കുമ്പോള്‍ നിറം നോക്കാത്ത എന്‍റെ പ്രിയപ്പെട്ടവരുടെ, എന്‍റെ നാട്ടുകാരുടെ കൂടെ ആഘോഷിക്കനാനെനിക്കിഷ്ട്ടം...

ഈ ഓണക്കാലവും, ഒരുപിടി നല്ല ഓര്‍മ്മകള്‍ സംമാനിക്കുന്നതാവ്ട്ടെ എന്ന് പ്രത്യാശിക്കുന്നു.. നല്ല പ്രതീക്ഷകലാണല്ലോ ജീവിതം മുന്നോട്ടു നയിക്കുന്നത്.... :)