Tuesday, June 7, 2011

മഴക്കാലം ..

വില്ലോടിഞ്ഞ കുടയും,
ഇരു കൈയ്യിലും തൂക്കിയിട്ട പാല്‍ പാത്രങ്ങളും,
കുത്തിയൊലിക്കുന്ന ഇടവഴിയും,
കരണം മറിഞ്ഞും, ചേന കളിച്ചും തിമിര്‍ത്ത പടിക്കലെ കുളവും,
പച്ചയുടുത്ത പാടവും,
ചെളി വെള്ളത്തില്‍ തോര്‍ത്തിന്റെ ഒരറ്റം പിടിച്ചു
എനിക്ക് കൂട്ട് തരുന്ന ചെങ്ങാതിമാരും ,
ആ മഴക്കലവുമെല്ലാം...
ഓര്‍മകളുടെ പുസ്തകത്തിലേക്ക്
മാറ്റി എഴുതപ്പെട്ടിരിക്കുന്നു...!!!